Thiruvananthapuram District
മഷിത്തണ്ട് 2026

July 14, 2026

വിജയത്തിന്റെ തിളക്കവുമായി 'മഷിത്തണ്ട് 2026'; പനവൂരിൽ പ്രതിഭകളെ ആദരിച്ചു 🌟✍️

പനവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക-വിദ്യാഭ്യാസ സംഗമം 'മഷിത്തണ്ട് 2026' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.

✨ പ്രധാന സവിശേഷതകൾ:

ബഹുമാനപ്പെട്ട എം.എൽ.എ സുധീർഷ പാലോട് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, പഞ്ചായത്തിന്റെ പൗരാവകാശ രേഖയും 'മഷിത്തണ്ട് 2026' ലോഗോയും പ്രകാശനം ചെയ്യുകയും ചെയ്തു.
പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി.എസ്. ബൈജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി. പ്രിയദർശിനി ചടങ്ങിൽ ആദരിച്ചു.
വിജയികൾക്ക് ആദരം:

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. വൈജുകുമാർ മൊമന്റോ നൽകി.

എസ്.എസ്.എൽ.സി വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജെ. യഹിയ മൊമന്റോ നൽകി ആദരിച്ചു.

സംഗീത വിരുന്ന്: ഫ്ലവേഴ്സ് ടോപ് സിംഗർ താരം അക്ഷിത് കെ. അജിത് തന്റെ മനോഹരമായ സംഗീതാലാപനത്തിലൂടെ വേദിയിൽ വരുംതലമുറയ്ക്ക് ആവേശമായി മാറി.
നിർവ്വഹണ ഉദ്യോഗസ്ഥനായ ആട്ടുകാൽ സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ദിലീപ് കുമാർ പരിപാടിയുടെ റിപ്പോർട്ട് വേദിയിൽ അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മെമ്പർമാർ, രാഷ്ട്രീയ പ്രമുഖർ, അധ്യാപകർ, ഹരിതകർമ്മസേനാംഗങ്ങൾ, ഓഫീസ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുടെ സജീവമായ പങ്കാളിത്തവും സാന്നിദ്ധ്യവും ഈ പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

വിജയികൾക്കും പ്രതിഭകൾക്കും പനവൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐

 കൂടുതൽ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർക്ഷിക്കുക... https://www.facebook.com/share/v/1Ekb2AbGPj/
 

മഷിത്തണ്ട്

പൌരാവകാശ രേഖ പ്രകാശനം