Thiruvananthapuram District
വായനദിനം :ജൂൺ 19-സമഗ്രവിദ്യാഭ്യാസ പരിപാടി

June 19, 2026

നാടിന്റെയും വിദ്യാലയങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനുമായി വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി പനവൂർ ഗ്രാമപഞ്ചായത്ത് മുന്നോട്ട്! പഞ്ചായത്തിലെ വിദ്യാലയങ്ങളിലെയും ഗ്രന്ഥശാലകളിലെയും വായനാസംസ്കാരം കൂടുതൽ ജനകീയമാക്കുന്നതിനായി പുസ്തക വിതരണം, ആറ്റിൻപുറം ഗവ. യു.പി സ്കൂളിലെ കുട്ടികളുടെ കലാ-കായിക-സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പബ്ലിക് അഡ്രസിംഗ് സിസ്റ്റം, കൂടാതെ നമ്മുടെ കുരുന്നുകളുടെ സുരക്ഷയും ശുചിത്വവും മുൻനിർത്തി അങ്കണവാടികൾക്കായി ഷൂ റാക്കുകൾ എന്നിവ വിതരണം ചെയ്തു.

പനവൂർ ഗ്രാമപഞ്ചായത്ത് മിനി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി. എസ്. ബൈജു അവർകൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

നമ്മുടെ നാടിന്റെ നാളത്തെ വാഗ്ദാനങ്ങളായ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതികൾ പനവൂരിന്റെ വികസന ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ്. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.സ്കുളുകള്‍

വായനദിനം