2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
2024-25 വാർഷിക പദ്ധതി

പനവൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ പ്രാദേശിക വികസനവും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തലും ലക്ഷ്യമിട്ട് വിഭാവനം ചെയ്ത വികസന പ്രോജക്ടുകളുടെ കൃത്യമായ ഒരു അവലോകനമാണ് ഈ റിപ്പോർട്ട് നൽകുന്നത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ ജനകീയ ആവശ്യങ്ങളെ മുൻനിർത്തി വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണ് ഈ വാർഷിക പദ്ധതിയിലൂടെ പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

  • വാർഷിക പദ്ധതി