മഷിത്തണ്ട് 2026- അദ്ധ്യാപക കൂട്ടായ്മ
May 14, 2026
പനവൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി " മഷിത്തണ്ട് 2026 " - അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. റ്റി.എസ് ബൈജു പരിപടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ജേര്‍ണലിസ്റ്റ്, പ്രഭാഷകന്‍, മോട്ടിവേറ്റര്‍, എഡ്യൂക്കേഷണല്‍ ട്രൈനര്‍, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ.വേണുപരമേശ്വര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ഭരണസമിതി അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.