വികസന കാഴ്ചപ്പാട്
പരമ്പരാഗതമായി വികസനം എന്ന കാഴ്ചപ്പാടില്‍ അടിസ്ഥാന സൗകര്യവികസനം മാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അധികാരവികേന്ദ്രീകരണം ഉള്‍പ്പെടെയുള്ള പ്രക്രിയകളുടെ സ്ഥിരമായതും പനവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്ന് ശാസ്ത്രീയമായി കണ്ടെത്തി ആയതിനെയെല്ലാം സ്പര്‍ശിക്കുന്നതിനുമുള്ള വികസന മാതൃക സൃഷ്ടിക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്‍റെ വികസന കാഴ്ചപ്പാട്. ഇപ്രകാരം സ്വയംപര്യാപ്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള പദ്ധികളുടെ പ്രവര്‍ത്തനങ്ങളുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.