ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭരണ ചരിത്രം
1976 വരെ ആനാട് പനവൂർ എന്നീ വില്ലേജുകൾ ഉൾപ്പെട്ട ആനാട് പഞ്ചായത്ത് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 1976 നവംബർ 25 പഞ്ചായത്തിലെ വിഭജിച്ച് സംസ്ഥാന സർക്കാർ പനവൂർ പഞ്ചായത്തിലെ രൂപം നൽകി. പനവൂർ ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. കെ. അവുക്കാദര്‍ക്കുട്ടി നഹ പനവൂർ പഞ്ചായത്ത് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. പനവൂര്‍ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലെ ഹാളിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ട് ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 8 അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നോമിനേറ്റ് ചെയ്തു.
- ശ്രീ.എം. മുഹമ്മദ് ഹനീഫ് (പ്രസിഡന്‍റ്)
- ശ്രീ. കെ.ഗോപിനാഥന്‍ പിള്ള (വൈസ് പ്രസിഡന്‍റ്)
- ശ്രീ.എ.ജി.തങ്കപ്പന്‍ നായര്‍
- ശ്രീ.കെ.നാരയണന്‍ കാണി
- ശ്രീ.ഡി.പങ്കജാക്ഷി അമ്മ
- ശ്രീ.ജയിസണ്‍ ജോണ്‍
- ശ്രീ.കെ.വാസുദേവന്‍
- ശ്രീ.ആര്‍ സി ഫെര്‍ണാണ്ടസ്
ശ്രീ. എ. ഹസന്‍ബാവ
എട്ട് വാര്‍ഡുകളുണ്ടായിരുന്ന പനവൂര്‍ പഞ്ചായത്തില്‍ 15/09/1979 ല്‍ നടന്ന പഞ്ചായത്ത് പതെരഞ്ഞെടുപ്പില്‍ ശ്രീ. എ.ജി.തങ്കപ്പന്‍ നായര്‍ ആദ്യ പ്രസിഡന്‍റായും ശ്രീ.സി.അപ്പുക്കുട്ടന്‍ നായര്‍ (വൈസ് പ്രസിന്‍റായും ശ്രീ.ആര്‍.മന്മഥന്‍ നായര്‍, ശ്രീ.ജി.സുകുമാരപിള്ള, ശ്രീമതി.എസ്.സുലോചന, ശ്രീ.എസ്.വിജയന്‍, ശ്രീ.എ.നാരായണന്‍ നായര്‍, ശ്രീ.കെ.രാജപ്പന്‍ കാണി എന്നിവര്‍ അംഗങ്ങള്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
1984 മുതല്‍ 1988 വരെ താലൂക്ക് പഞ്ചായത്ത് ഓഫീസർ അഡ്മിനിസ്ട്രേറ്റര്‍ ആയി ഒരു കമ്മിറ്റിയായിരുന്നു പ്രവർത്തിച്ചിരുന്നത്.
1988-1995
എ.ജി.തങ്കപ്പന്‍ നായര്‍ പ്രസിഡന്റ് എം.എം.അഷറഫ് വൈസ് പ്രസിഡന്‍റ് സി.അപ്പുക്കുട്ടന്‍ നായര്‍ മെമ്പര്‍ സി.ശ്രീധരന്‍ പിള്ള മെമ്പര്‍ ജി.സുകുമാരപിള്ള മെമ്പര്‍ കെ.തങ്കപ്പന്‍ കാണി മെമ്പര്‍ ഡി.വസന്തകുമാരി മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍ മെമ്പര്‍ എന്‍.ഷാഹിദാബീവി മെമ്പര്‍ 1995-2000
നബീസത്ത് അഷഫ് പ്രസിഡന്‍റ് എ.നാരായണന്‍ വൈസ് പ്രസിഡന്റ് ജെ.ശ്രീധരപിള്ള സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജന് മെമ്പര്‍ സി.അപ്പുക്കുട്ടന്‍ നായര്‍ മെമ്പര്‍ ആര്‍.സുബൈദാ ബീഗം മെമ്പര്‍ ആര്‍.സുഷമകുമാരി മെമ്പര്‍ എസ്.ജബീദാ ബീഗം മെമ്പര്‍ എം.ജമാലുദ്ദീന്‍ മുഹമ്മദ് മെമ്പര്‍ 2000-2005
പനവൂര്‍ രാജശേഖരന് പ്രസിഡന്റ് നബീസത്ത് അഷറ് വൈസ് പ്രസിഡന്റ് സാജിത വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. വിജയകുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പങ്കജാക്ഷന്‍ നായര്‍ മെമ്പര്‍ ജഗനാഥപിള്ള മെമ്പര്‍ മോഹനന് മെമ്പര്‍ അനിതാ രാജേന്ദ്രന് മെമ്പര്‍ സരസ്വതി അമ്മ മെമ്പര്‍ ജെ.ശ്രീധരന്‍പിള്ള മെമ്പര്‍ 2005-2010
കെ. പങ്കജാക്ഷന്‍ നായര്‍ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍ നായര്‍ പ്രസിഡന്റ് കെ.ശ്രീരാമന്‍ നായര്‍ വൈസ് പ്രസിഡന്റ് എസ്.ഷാജഹാന് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.ചിത്രലേഖ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ.ഗിരിജ മെമ്പര്‍ കരുണാകരനാശാരി.എം മെമ്പര്‍ സി.എസ്.ജഗന്നാഥന് മെമ്പര്‍ എ.പി.അനസ് മെമ്പര്‍ എസ്.വി.കിഷോര്‍ മെമ്പര്‍ പനവൂര്‍ ഷറഫ് മെമ്പര്‍ ബുഷ്റാ സുലേഖ മെമ്പര്‍ മുബാറക് ഹസന് മെമ്പര്‍ ഓമന അമ്മ.പി മെമ്പര്‍ പി.സുഷ മെമ്പര്‍ വിജയകുമാരന്‍ നായര്‍ മെമ്പര്‍ 2010-2015
കെ.സരസ്വതി അമ്മ പ്രസിഡന്റ് പനവൂര്‍ ഷറഫ് വൈസ് പ്രസിഡന്റ് എം.എച്ച്.ഷീജാനസീം വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി.രജികുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഫീനാബീഗം ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ.ലേഖ മെമ്പര്‍ റ്റി.റ്റി.സില്വരാജന് മെമ്പര്‍ എസ്.അംബിക മെമ്പര്‍ എസ്.അജിത മെമ്പര്‍ മൊട്ടക്കാവ് രാജന് മെമ്പര്‍ ജയകുമാരി എല്‍ മെമ്പര്‍ വി.എസ്.ഷിനുകുമാര്‍ മെമ്പര്‍ എസ്.ഷാജഹാന് മെമ്പര്‍ ജെ.ശ്രീധരന്‍പിള്ള മെമ്പര്‍ ജി.ശോഭനകുമാരി മെമ്പര്‍
ദേശ ചരിത്രം
ഭൂമിയുടെ ഉടമസ്ഥതയുടെ ചരിത്രം പരിശോധിക്കുമ്പേള്‍ ജന്മി-കുടിയാന്‍ സമ്പ്രദായം ഇവിടെ സുദൃഢമായി നിലനിന്നിരുന്നുവെന്ന് കാണാം. ഭൂമിക്കും കൂലിക്കും വേണ്ടിയുള്ള ഒറ്റപ്പെട്ട സമരങ്ങളും സംഘര്‍ഷങ്ങളും ഒഴിച്ചാല്‍ ജന്മികുടിയാന്‍ ബന്ധം പാരമ്പര്യത്തിന്റേയും സൌഹൃദത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖല പൊതുവേ ശാന്തവും ഉല്പാദന ക്ഷമവുമായിരുന്നു. ജനസംഖ്യാനുപാതികമായി അരിയും പയറും മരച്ചീനിയും ലഭ്യമായിരുന്നുവെന്നു മാത്രമല്ല, അവ അധികമായി ഉല്‍പാദിപ്പിച്ച് വിറ്റ് ഇവിടെ ദുര്‍ലഭമായിരുന്ന മറ്റു വസ്തുക്കള്‍ മറ്റിടങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു. ഭൂരിഭാഗമാളുകളുടെയും പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് ഇതിന് അര്‍ത്ഥമില്ല. വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണത്തിന്റെ അഭാവമായിരുന്നു ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. കാര്‍ഷികോല്പന്നങ്ങള്‍ പണ്ടുകാലത്ത് തലച്ചുമടായാണ് കൃഷിക്കാര്‍ നെടുമങ്ങാട്, നന്ദിയോട്, വെഞ്ഞാറമൂട് തുടങ്ങിയ ചന്തകളില്‍ കൊണ്ടുപോയി വിറ്റിരുന്നത്. അക്കാലത്ത് കൃഷിക്കാര്‍ക്ക് ചുമടിറക്കിവച്ച് വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ചുമടു താങ്ങിയുടെ അവശിഷ്ടങ്ങള്‍ ആട്ടുകാലിലും മൂന്നാനക്കുഴിയിലും ഇപ്പോഴും കാണാം. 1960-ഓടെ ഈ പഞ്ചായത്തില്‍ മൃഗചികിത്സാ കേന്ദ്രം നിലവില്‍ വന്നു എന്നുള്ളത് ഇവിടെ മൃഗപരിപാലനം വളരെ പ്രധാനപ്പെട്ട തൊഴിലായിരുന്നുവെന്ന് കാണിക്കുന്നു. പില്‍ക്കാലത്ത് ഈ സ്ഥാപനം മൃഗാശുപത്രിയായി ഉയരുകയും വെള്ളാഞ്ചിറയില്‍ ഒരു ഐ.സി.ഡി.പി കേന്ദ്രം കൂടി സ്ഥാപിതമാവുകയും ചെയ്തു. മൃഗാശുപത്രികളുടെ വരവിന് മുമ്പ് നാട്ടുചികിത്സാ രീതിയായിരുന്നു നിലവിലിരുന്നത്. അതിവിദഗ്ധരായ മാടുവൈദ്യന്മാര്‍ അക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തികൊണ്ട് പ്രവര്‍ത്തിക്കുന്ന ആനാട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഈ പഞ്ചായത്തിലെ കരിക്കുഴിയിലാണ് ആരംഭിച്ചത്. 72 വര്‍ഷം മുമ്പ് സ്ഥാപിതമായ ഈ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് ഷൊര്‍ണ്ണോട് നാരായണ പിള്ളയായിരുന്നു.
സ്ഥലനാമ ചരിത്രം
വടക്കു കിഴക്കായി പുല്ലമ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് നന്ദിയോട്, തെക്ക് ആനാട് പഞ്ചായത്ത് എന്നിവയാണ് പനവൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍.
ഈ പ്രദേശത്തെ ഒരോ സ്ഥലനാമത്തിന് പിന്നിലും ഓരോ ചരിത്രവുമുണ്ട്. സ്ഥലനാമ സംബന്ധമായി പഴമക്കാരുടെയിടയിലുള്ള ചില വായ്മൊഴികള്‍ ഇപ്രകാരമാണ്.
പനയമുട്ടം - ദശാബ്ദങ്ങള്‍ക്ക് മുമ്പ് കണ്ടെഴുത്തിന് വന്ന ഒരു സര്‍വ്വേയര്‍ മേനോന്‍ എഴുതാന്‍ കൊണ്ടുവന്ന പനയോല തീര്‍ന്നപ്പോള്‍ പനയോല ആവശ്യപ്പെട്ടെങ്കിലും പ്രസ്തുത സ്ഥലത്ത് പനയോലയ്ക്ക് വലിയ മുട്ടാണെന്ന് അറിഞ്ഞ മേനോന്‍ പനയ്ക്ക് മുട്ടുള്ള നാടിനെ പനമുട്ട് എന്നു വിളിച്ചു. ക്രമേണ അത് പനയമുട്ടമായി മാറി.
മുക്കോല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു എസ്.നാരായണന്‍നായര്‍. സര്‍പ്പദംശനമേറ്റ് മരണമടഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മുക്കോലയ്ക്ക് എസ്.എന്‍.പുരം എന്ന് ഉപയോഗിച്ചു തുടങ്ങി.
കടുവ പോകുന്ന സ്ഥലം കടുവാപോക്കായി. കടുവാപോക്കില്‍ നിന്ന് കുറുപ്പ് എന്നയാള്‍ കടുവയെ പിടിച്ച് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് കാഴ്ച വച്ച് പട്ടും വളയും നേടി കടുവാക്കുറുപ്പെന്ന സ്ഥാനപേരും കിട്ടി. മൊട്ടറത്തല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന് ജനങ്ങള്‍ കൂടിയാലോചിച്ച് മാറ്റിയ പേരാണ് അജയപുരം.