"ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് " -2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.

പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ പനവൂർ ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത് 16 വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സമിതിയാണ്. ഗ്രാമസഭകളുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും പഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിലും ഈ സമിതി പ്രധാന പങ്കുവഹിക്കുന്നു. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി.എസ്. ബൈജു ഭരണസമിതിയുടെ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈലാ ബീവി.എന്‍ ചുമതലകൾ നിർവ്വഹിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും മറ്റ് മെമ്പർമാരും ഉൾപ്പെടുന്ന ഭരണസമിതി തികഞ്ഞ ഏകോപനത്തോടെയാണ് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

റ്റി എസ് ബൈജു

പ്രസിഡൻ്റ്

ഷൈലാബീവി എൻ

വൈസ് പ്രസിഡൻ്റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

വിളയിൽ നൗഷാദ്

ചെയര്‍മാന്‍ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി & മെമ്പർ

ഫസീലാ ബീവി യു

ചെയർപേഴ്സൺ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി & മെമ്പർ

ശോഭ ജി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി & മെമ്പർ

എന്‍ നജിം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പനവൂർ ഗ്രാമപഞ്ചായത്ത് '50' ന്‍റെ നിറവില്‍: സേവന മികവിന്‍റെ പുത്തൻ പാതയിൽമികച്ച സേവനങ്ങളും സുതാര്യമായ ഭരണനിർവഹണവും ലക്ഷ്യമിട്ട് ജനപക്ഷ സമീപനവുമായി പനവൂർ ഗ്രാമപഞ്ചായത്ത് മുന്നേറുന്നു. ഞങ്ങളുടെ പ്രധാന സവിശേഷതകൾ ഒറ്റനോട്ടത്തിൽ:ISO അംഗീകൃത നിലവാരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവന ഉറപ്പും ചിട്ടയായ ഓഫീസ് മാനേജ്‌മെന്റും.സേവനം വിരൽത്തുമ്പിൽ: പഞ്ചായത്ത് സേവനങ്ങൾ വേഗത്തിലും സുതാര്യമായും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നു.സമയബന്ധിതവും സുതാര്യവും: ഓരോ അപേക്ഷയിലും കൃത്യസമയത്ത് തീരുമാനമെടുക്കുന്ന സുതാര്യമായ സേവന രീതി.ജനപക്ഷ സമീപനം: സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന വികസന കാഴ്ചപ്പാട്.സൗഹൃദ പഞ്ചായത്ത്:സ്ത്രീ സൗഹൃദം: സ്ത്രീകൾക്ക് സുരക്ഷിതത്വവും തുല്യനീതിയും ഉറപ്പാക്കുന്ന ഇടം.ഭിന്നശേഷി സൗഹൃദം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക പദ്ധതികൾ.ശിശു സൗഹൃദം: കുട്ടികളുടെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും കളിചിരിക്കുമായി പ്രത്യേക പദ്ധതികൾ.ജെൻഡർ ഹെൽപ്പ് ഡെസ്ക്: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം.എപ്പോഴും ഒരുപടി മുന്നിൽ: ആധുനിക സാങ്കേതികവിദ്യയും നൂതന ആശയങ്ങളും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പനവൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം പ്രധാനമായും കാർഷിക പാരമ്പര്യത്തിലും പ്രാദേശിക ഭരണസംവിധാനത്തിന്റെ വികാസത്തിലും അധിഷ്ഠിതമാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഈ പ്രദേശം മലയോര മേഖലയോട് ചേർന്നുനിൽക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 10, 2026

വയോജനങ്ങൾക്ക് പോഷകാഹാര വിതരണം

വയോ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി പനവൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് പോഷകാഹാര വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. എസ്. ബൈജു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ശൈല അധ്യക്ഷയായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫസീല സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത